Rohit Sharma Is The Best One-Day Player In The World, Says Virat Kohli
ഏകദിന ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച താരം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ലോകകപ്പ് സെമി പ്രവേശം ഉറപ്പാക്കിയ ഇന്നലത്തെ മത്സരത്തിന്‌ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കോഹ്ലി ഇങ്ങനെ അഭിപ്രായപ്പെട്ടത്.